മുംബൈ: അർദ്ധനഗ്നയായി വിദ്യാർത്ഥിയെ വീഡിയോ കോൾ ചെയ്ത അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈ സ്വദേശിനിയായ 35 കാരിയാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കുറച്ചു കാലമായി അദ്ധ്യാപിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പത്താം ക്സാസുകാരന് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നു. പിന്നീട് ഇത് അർദ്ധ നഗ്നയായി അൽപ്പവസ്ത്രം ധരിച്ച് കൊണ്ടുള്ള വീഡിയോ കോളുകളായി മാറി. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അദ്ധ്യപികയുടെ പ്രവൃത്തി കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു.
അദ്ധ്യാപികയുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും തെളിവുകൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.















