ചൂരൽമല: 30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ വലിപ്പക്കുറവ് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ഷാജിമോൻ ചൂരൽമല.ദുരന്ത ബാധിതന് നീതൂസ് അക്കാദമി 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീടിന്റെ ചിത്രം ഇദ്ദേഹം ഷെയർ ചെയ്‌തിട്ടുണ്ട്.

(നീതൂസ് അക്കാദമി 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീട്)
30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ കണ്ട നിരവധിപേരാണ് സർക്കാരിന്റെ നിർമ്മിതിയെ വിമർശിക്കുന്നത്
.
ഷാജിമോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ദുരന്ത ബാധിതന് നീതൂസ് അക്കാദമി 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീടാണ് ആദ്യത്തേത് !
രണ്ടാമത്തേത് 30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീട് !
ആദ്യത്തേത് ചെറിയൊരു നിർമ്മാണ കരാറുകാരൻ ആയ ഈയുള്ളവൻ ആണ് നിർമ്മിച്ചത് !
രണ്ടാമത്തേത് വിശ്വപ്രസിദ്ധ കൺസ്ട്രക്ഷൻ കമ്പനി ആയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും …..
ശ്രദ്ധിക്കണ്ടേ അമ്പാനേ ……















