ന്യൂഡൽഹി: പാകിസ്ഥാനെ പിന്തുണച്ചതിന് തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില. ഇന്ത്യയിൽ നിന്നും വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് തുർക്കിക്ക് കനത്ത തിരിച്ചടിയായത്. ഏറ്റവും കുടുതൽ സഞ്ചാരികൾ ഒഴുകിയിരുന്ന ജൂൺ മാസം 37 ശതമാനത്തിന്റെ കുറവുണ്ടായി. വെറും 24,250 ഇന്ത്യൻ പൗരൻമാരാണ് ഇക്കാലേയളവിൽ അവിടം സന്ദർശിച്ചത്.
മെയ് മാസത്തിൽ 31,659 ഇന്ത്യൻ സഞ്ചാരികളാണ് തുർക്കിയിലേക്ക് പോയത്. 2024 മെയ്യിൽ ഇത് 41,554 ആയിരുന്നു. തുർക്കിയുടെ പാക് അനുകൂല നിലപാടിൽ പ്രതിഷേധിച്ച് മെയ്‌ക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ്, ക്ലിയർട്രിപ്പ് തുടങ്ങിയ പോർട്ടലുകൾ അവിടേക്കുള്ള ടൂർ പാക്കേജുകളുമായി സഹകരിച്ചിരുന്നില്ല.
ഓപ്പറേഷന്‍ സിന്ദൂറിൽ തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണക്കുകയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു. മാത്രമല്ല തുര്‍ക്കി നിര്‍മിത ഡ്രോണുകളും ആയുധങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചത്. തുർക്കി നിർമിക്കുന്ന സോംഗർ അസിസ്ഗാർഡ് ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഇന്ത്യ കണ്ടെടുത്തിരുന്നു. ഐക്യരാഷ്‌ട്രസഭ 193 അംഗരാജ്യങ്ങളിൽ തുർക്കി, ചൈന, അസർബൈജാൻ എന്നീ രാജ്യങ്ങൾ മാത്രമാണ് പാകിസ്ഥാനെ അനുകൂലിച്ചത്.















