കൊച്ചി: ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രനെതിരെ നടി അന്‍സിബ പരാതി നല്‍കി.മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും വാട്സ്ആപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ സില്‍ബന്തി എന്നതരത്തിൽ പ്രചാരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം.
അന്‍സിബയും ബാബുരാജും ‘അമ്മ’യുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അനൂപ് ചന്ദ്രന്‍ നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ആരെയും അധിക്ഷേപിക്കുന്നത് തന്റെ സംസ്‌കാരം അല്ലെന്നും സില്‍ബന്തി എന്നതുകൊണ്ട് സുഹൃത്ത് എന്താണ് ഉദ്ദേശിച്ചതെന്നും അനൂപ് പ്രതികരിച്ചു.















