മാഹി: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം നാളെ രാവിലെ 9.30ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍ നിന്നായി 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന പഠനശിബിരം മാഹി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് നടക്കുക. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി.വി. ജയമണി അധ്യക്ഷത വഹിക്കും. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖഭാഷണം നടത്തും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ വിളക്ക് തെളിയിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ഭാസ്‌കരന്‍ കാരായി സംസാരിക്കും.

ജെ. നന്ദകുമാര്‍ ‘വിശാല ഭാരതം-പവിത്ര ഭാരതം’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. രണ്ടാമത്തെ സഭയില്‍ ബിഎംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ ‘ഭാരത ദേശീയത – രാജനൈതിക സാംസ്‌കാരിക പരിപ്രേക്ഷ്യം’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.
ഉച്ചയ്‌ക്ക് 2.30ന് മൂന്നാമത്തെ സഭയില്‍ കോട്ടയം വാഴൂര്‍ എന്‍എന്‍എസ് കോളേജിലെ റിട്ട. പ്രൊഫസര്‍ ബി. വിജയകുമാര്‍ ‘ഏകാത്മ മാനവദര്‍ശനം-അടിസ്ഥാന സങ്കല്‍പങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ഡോ. സി.എ. ഗീത അധ്യക്ഷത വഹിക്കും.















