മലയാള സാഹിഹ്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ. എം കെ സാനു മാഷ് അന്തരിച്ചു. 98 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂലൈ 28-ന് വീട്ടിൽ വീണതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് വിധേയനായെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുകയായിരുന്നു.
ചിന്തകൻ, സാഹിത്യവിമർശകൻ, വാഗ്മി എന്നിങ്ങനെ മലയാള ഭാഷാലോകത്ത് അദ്ദേഹം സുപ്രധാന നേട്ടം കൈവരിച്ചു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി നിലകൊണ്ട അതുല്യപ്രതിഭ. 40-ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ സർക്കാർ കോളേജുകളിലെ അദ്ധ്യാപകനായിരുന്നു.
സാഹിത്യ- സാംസ്കാരിക രംഗത്ത് വിലയേറിയ സംഭാവനകൾ നൽകിയ വ്യക്തിത്വം. അദ്ധ്യാപകനായും നിരൂപകനായും പ്രഭാഷകനായും ജീവകാരുണ്യ പ്രവർത്തകനായും സാംസ്‌കാരിക പ്രവർത്തകനായുമെല്ലാം സാനു മാഷ് അവതരിച്ചു പ്രവർത്തിച്ചിരുന്നു. സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.















