കോഴിക്കോട്: ലഹരി വില്പനയ്‌ക്കിടെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫിറോസിന്റെ സഹോദരനായ പി കെ ബുജൈർ അറസ്റ്റിലായത്. കുന്ദമംഗലം ചൂലാംവയൽ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
ബുജൈറിന്റെ പക്കൽ നിന്നും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബുജൈർ ലഹരി വിൽപ്പന സംഘത്തിൽപെട്ടയാളാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുജൈറിന്റെ വാഹനം പരിശോധിക്കുന്നതിനിടെയാണ് ലഹരി കണ്ടെത്തിയത്. പൊലീസിന് നേരെ കയർത്ത് സംസാരിക്കുകയും ആക്രമിക്കുകയും ചെയ്തു. കഞ്ചാവും അത് പൊതിയാൻ ഉപയോഗിക്കുന്ന സാമഗ്രിയും പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പി കെ ഫിറോസ് പ്രതികരിച്ചിട്ടില്ല.















