പാലക്കാട്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് പ്രതികാരം. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോയാണ് കത്തിച്ചത്. പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
15 കാരിയായ റഫീഖിന്റെ മകളെ കുറച്ചുനാളായി ആഷിഫ് പിറകേ നടന്ന് ശല്യം ചെയ്യുന്നുണ്ട്. സ്കൂളിലും ട്യൂഷൻ ക്ലാസിലും നിരന്തരം എത്തി കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തു. ഇതോടെയാണ് ആഷിഫിനെ താക്കീത് ചെയ്തത്.
മകളെ ആഷിഫ് പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി റഫീഖ് പറഞ്ഞു. സ്പ്രേയും ചോക്ലേറ്റും തരാമെന്ന് പറഞ്ഞ് കാറിൽ കയറാൻ നിർബന്ധിച്ചു. പേടിച്ച മകൾ ഇനി സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞു. ഒരു ദിവസം ട്യൂഷൻ വിട്ട് വരുന്ന വഴി ബൈക്കിൽ എത്തി ആഷിഫ്, ഷെഫീഖും മകളെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ അവൻ ഉരുണ്ടുകളിച്ചു. പൊലിൽ അറിയിക്കുമെന്ന് പറഞ്ഞ് കൊണ്ട് തന്നെ അവന്റെയും വണ്ടിയുടെയും ഫോട്ടോ ഞാൻ എടുത്തു, പിതാവ് പറഞ്ഞു.
അതേസമയം കേസ് ഒത്തുതീർപ്പക്കാണം എന്നാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം റഫീഖിന്റെ സുഹൃത്തുക്കളെ സമീപിച്ചു. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് റഫീഖിന്റെ തീരുമാനം.















