തിരുവനന്തപുരം: എബിവിപിയുടെ സംസ്ഥാന സംഘടന സെക്രട്ടറിയായി എൻ സി ടി ശ്രീഹരിയെ നിയോഗിച്ചു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന എബിവിപി കേന്ദ്രീയ പ്രവർത്തക സമിതി യോഗത്തിൽ ദേശീയ അധ്യക്ഷൻ ഡോ. രാജ്ശരൺ ശാഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കാസർകോഡ് രാജപുരം സ്വദേശിയാണ് എൻ സി ടി ശ്രീഹരി. കാസർകോട് നിത്യാനന്ദ കോളേജിൽ നിന്ന് പോളിടെക്‌നിക്- ബിടെക്കും പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എംടെകും കരസ്ഥമാക്കിയിട്ടുണ്ട്.
സംസ്ഥാന ജോയിന്റ് സെക്രട്ടറി, തൃശ്ശൂർ ജില്ലാ സംഘടന സെക്രട്ടറി, കോഴിക്കോട് വിഭാഗ് സംഘടന സെക്രട്ടറി, കണ്ണൂർ വിഭാഗ് സംഘടന സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന സെക്രട്ടറി, കേന്ദ്ര പ്രവർത്തകസമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2022- 24 വരെയുള്ള അധ്യയന വർഷങ്ങളിൽ എബിവിപി സംസ്ഥാന സെക്രട്ടറി ആയിരുന്നു. നിലവിൽ കോഴിക്കോട് കേന്ദ്രമായി സംസ്ഥാന സഹ സംഘടന സെക്രട്ടറി ആയി പ്രവർത്തിക്കുകയാണ് അദ്ദേഹം.















