റായ്പൂർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢിലെ മുൻ മാവോയിസ്റ്റ് നേതാവ്. മാവോയിസ്റ്റുകൾക്ക് ക്രിസ്ത്യൻ മിഷണറിമാരുമായി ബന്ധമുണ്ടന്ന് ദന്തേവാഡ മുൻ ഡിവിഷണൽ കമാൻഡർ ജനം ടിവിയോട് വെളിപ്പെടുത്തി.
റായ്പൂർ, ജഗ്ദൽപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ ഉള്ള ക്രിസ്ത്യൻ മിഷണറിമാരുമായാണ് ബന്ധം. താൻ ഡിവിഷണൽ കമാൻഡർ മാത്രമാണ്. അതിനാൽ അവർ ആരൊക്കെയാണെന്ന് അറിയില്ല. ഇവരിൽ നിന്നും മാവോയിസ്റ്റുകൾക്ക് സഹായം കിട്ടുന്നുണ്ട്. മാവോയിസ്റ്റ് നേതാക്കൾക്ക് ലാപ്ടോപ്പ് അടക്കമുളള ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ എത്തിച്ച് നൽകുന്നത് മിഷണറിമാരാണ്. വനത്തിനുള്ളിൽ മരുന്നുകളും എത്തിച്ച് നൽകാറുണ്ട്. ഇപ്പോഴും അത്തരം സഹായങ്ങൾ ലഭിക്കുന്നുണ്ട്.
ഛത്തീസ്ഗഢിലെ ബീജാപൂർ ജില്ലയിലെ കോർച്ചോളി ഗ്രാമത്തിൽ നിന്നുള്ള മുൻ ഡിവിഷണൽ കമാൻഡറുടേതാണ് വെളിപ്പെടുത്തൽ. 2015ൽ കീഴടങ്ങിയ ഇദ്ദേഹം ദന്തേവാഡയിലെ സർക്കാർ പുനരധിവാസ കേന്ദ്രത്തിലാണ് നിലവിലുള്ളത്.
സർക്കാർ സംവിധാനത്തിന് പോലും കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ള മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മിഷണിമാർക്കുള്ള സ്വാധീനം നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മുൻ മാവോയിസ്റ്റ് കമാൻഡറുടെ വെളിപ്പെടുത്തൽ ഛത്തീസ്ഗഢിലെ മതപരിവർത്തന മിഷണറി സംഘം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ്.















