എറണാകുളം : ലൈംഗികാതിക്രമപരാതിയില്‍ കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവിൽ എറണാകുളം മഹാരാജാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയ ജിനീഷിനെതിരെയാണ് കേസ്.
മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ അധ്യാപകനില്‍ നിന്നും തനിക്ക് നേരിട്ട് ലൈംഗിക അതിക്രമങ്ങളെ കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ചേവരമ്പലം പോലീസിനെ സമീപിച്ചത്.
എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പി എസിനെതിരെയൊണ് കേസ്. ഇടതനുകൂല കോളേജ് അധ്യാപകസംഘടനയായ എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം.വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആധാരമായ സംഭവമുണ്ടായത്. ജീനീഷ് പിഎസിന് അടുത്തകാലത്താണ് മഹാരാജാസ് കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തിട്ടില്ല.















