തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്. നാളെ എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ അതിതീവ്ര മഴപെയ്യും. ഇന്ന് പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പ് ഉണ്ട്. മറ്റ് 8 ജില്ലകൾക്ക് ഇന്ന് മഞ്ഞ മുന്നറിയിപ്പ് ആണുള്ളത്
അഞ്ചു ദിവസം കൂടി അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.ആഗസ്റ്റ് 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്‌ക്കും; ആഗസ്റ്റ് 04 മുതൽ 07 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .















