ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാലുപേർ മരിച്ചു. 50 പേരെ കാണാതായി. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്.
ഉത്തരകാശി ജില്ലയിലെ തരാളി ഗ്രാമത്തിലാണ് മണ്ണിടിച്ചലും വെള്ളപ്പൊക്കവുമുണ്ടായത്. കുന്നിൻ മുകളിൽ നിന്ന് ശക്തമായ ഒരു നീരൊഴുക്ക് ഒഴുകിയെത്തുകയും നിരവധി വീടുകൾ ഒഴുകിപ്പോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
🛑
उत्तरकाशी, हर्षिल क्षेत्र में खीर गाड़ का जलस्तर बढने से धराली में नुकसान होने की सूचना पर पुलिस, SDRF, आर्मी आदि आपदा दल मौके पर राहत एवं बचाव कार्य में जुटे हैं।
उक्त घटना को देखते हुए सभी नदी से उचित दूरी बनायें। स्वयं, बच्चों व मवेशियों को नदी से उचित दूरी पर ले जायें। pic.twitter.com/tAICzWQUzc
— Uttarkashi Police Uttarakhand (@UttarkashiPol) August 5, 2025















