കോഴിക്കോട്: 24 കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കോഴിക്കോട് ബാലുശ്ശേരി പൂനൂര്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിസ്‌നെ ഭർത്താവ് മർദ്ദിച്ചിരുന്നെന്നും മാനസിക പീഡനത്തിന് ഇരയായെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിന് ശേഷം ഭർതൃവിട്ടുകാർ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല. കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു.
ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം രണ്ടു വയസ്സുള്ള കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ജിസ്ന. ഓട്ടോ ഡ്രൈവറാണ് ഭർത്താവ് ശ്രീജിത്ത്. മൂന്നു വര്‍ഷം മുൻപായിരുന്നു വിവാഹം.
സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.















