ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയ്‌ക്കും ഹമാസ് അനുകൂലികളുടെ ബഹിഷ്കരണ ഭീഷണി. കഴിഞ്ഞ ദിവസം മഹീന്ദ്ര ഓട്ടോമോട്ടീവ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ‘Boycott Mahindra’ എന്ന പ്ലക്കാർഡുമായി ഹമാസ് അനുകൂലികൾ പ്രതിഷേധിച്ചു. “ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് പലസ്തീൻ” എന്ന സംഘടനയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡൽഹി, മുംബൈ, പൂനെ, റോഹ്തക്, ചണ്ഡീഗഢ്, വിശാഖപട്ടണം, വിജയവാഡ, പറ്റ്ന തുടങ്ങിയ സ്ഥലങ്ങളിലെ മഹീന്ദ്ര ഷോറുമുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതക്കളാണ് മഹീന്ദ്ര. ഇസ്രായേലി ടെക് സ്ഥാപനങ്ങളുമായും എയറോനോട്ടിക്സ് ലിമിറ്റഡുമായും കമ്പനി സഹകരിക്കുന്നുണ്ട്. ഇതാണ് ഹമാസ് അനുകൂലികളെ ചൊടിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയ്‌ക്കും ബഹിഷ്കരണ ഭീഷണിയുണ്ട്. മക്ഡൊണാൾഡ്‌സ്, സ്റ്റാർബക്സ്, റിലയൻസ് റീട്ടെയിൽ, ടാറ്റ സൂഡിയോ, ഡൊമിനോസ് തുടങ്ങിയ കമ്പനികൾക്കും ഹമാസ് അനുകൂലികളുടെ ഭീഷണിയുണ്ടായിരുന്നു.
പെരുന്നാളിന് ടാറ്റ ഗ്രൂപ്പിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലും മാർച്ചും പ്രകടനവും നടന്നിരുന്നു. ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ്ഐഒയാണ് ബഹിഷ്കരണ ഭീഷണി മുഴക്കിയത്. എന്നാൽ ഇതിന് പിന്നാലെ സൂഡിയോയിലേക്ക് ആളുകൾ ഒഴുകയായിരുന്നു. സുഡാപ്പി കുഞ്ഞുങ്ങളുടെ ബഹിഷ്കരണത്തിലൂടെ ഒരു രൂപ പോലും ചെലവില്ലാതെ സൂഡിയോയ്‌ക്ക് വലിയ പരസ്യവും പിന്തുണയുമാണ് ലഭിച്ചത്.















