കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി തിരുവല്ല ഫെസ്റ്റിന്റെ ഫ്‌ളൈയർ പ്രകാശനം മാധ്യമപ്രവർത്തകൻ നിക്സൺ ജോർജ്, സീനിയർ അംഗം ഫിലിപ്പ് ജോർജിനു നൽകി നിർവഹിച്ചു.
പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം ആദ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി കെ എസ് വറുഗീസ്, ജനറൽ സെക്രട്ടറി റൈജു അരീക്കര, അഡ്വസറി ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ, ട്രഷറർ ബൈജു ജോസ് വനിതാ വേദി അംഗങ്ങളായ ജൂലി അലക്സ്, ലിജി ജിനു എന്നിവർ പ്രസംഗിച്ചു.
അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, എബി തോമസ്,സുജൻ ഇടപ്രാൽ, മഹേഷ് ഗോപാലകൃഷ്ണൻ,ഷെബി കുറുപ്പൻ പറമ്പിൽ, റെജി കെ തോമസ് സജി പൊടിയാടി ജിജിനൈനാൻ, ഷാജി എന്നിവർ നേതൃത്വം നൽകി.
തിരുവല്ല ഫെസ്റ്റിൽ സെപ്റ്റംബർ 26 ന് ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യാതിഥി ആയിരിക്കും ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയിരൂർ, ഫ്ലവേഴ്സ് ടി വി ഫ്രെയിം പ്രിൻസ് ശൂരനാട് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.










