കുവൈറ്റ് സിറ്റി: കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷന്റെ 13-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘കോലത്തുനാട് മഹോത്സവം 2K25’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക വിരുന്നിന്റെ ലോഗോയും ബ്രോഷറും ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപ്പറേഷൻ & ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അസീം സൈദ് സുലൈമാനും, അൽ നഹിൽ ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി. നായരും ചേർന്ന് പരിപാടി കമ്മിറ്റി കൺവീനർ അബ്ദുൽ കരീമിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ, പിന്നണിഗായകരുടെ ഗാനസന്ധ്യ എന്നിവയും അരങ്ങേറും. ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയയിലെ ഓപ്പൺ ഓഡിറ്റോറിയം എന്നിവ മഹോത്സവത്തിന് വേദിയാകും .
പ്രസിഡന്റ് വിനയൻ അഴീക്കോട് അധ്യക്ഷനായി. റാഷിദ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. രക്ഷാധികാരി മധു മാഹി, അഡ്വൈസറി ബോർഡ് അംഗം അജിത് പൊയിലൂർ, സെക്രട്ടറി ഇസ്മായിൽ, ഉദയൻ, ചാരിറ്റി സെക്രട്ടറി ഫൈസൽ എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു.
ചെയർപേഴ്സൺ സുശീല നന്ദി പറഞ്ഞു.










