എറണാകുളം: നടി ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതിയുമായി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് സുധീഷ് പരാതി നല്‍കിയത്. ശ്വേതാ മേനോനെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തി, ഇന്ത്യയിൽ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകൾ പ്രചരിപ്പിച്ചു, ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകൾ കണ്ടു എന്നും പരാതിയിലുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ശ്വേതാ മേനോനെതിരെ മാര്‍ട്ടിന്‍ പരാതി നല്‍കിയതെന്നും നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് പ്രചാരം നല്‍കി എന്നുമാണ് പരാതി.
നടി അഭിനയിച്ച ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവയില്‍ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.















