മാഡ്രിഡ്: പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ വിലക്കി സ്പാനിഷ് നഗരം. തെക്കുകിഴക്കൻ സ്‌പെയിനിലെ മുർസിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങൾ നിരോധിച്ചു കൊണ്ടുളള ബിൽ പാസാക്കിയത്. ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ സ്പെയിനിൽ ഇതാദ്യമാണ് ഇത്തരമൊരു നിരോധനം.
പുതിയ ഉത്തരവ് പ്രകാരം ഈദുൽ ഫിത്തർ, ഈദുൽ അദ്‌ഹ തുടങ്ങി പരിപാടികൾക്ക് പൊതു ഇടങ്ങൾ ഉപയോഗിക്കാൻ പാടില്ല. കൂടാതെ സർക്കാർ ഓഡിറ്റോറിയങ്ങൾ, ജിമ്മുകൾ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ജുമില്ല നഗരത്തിൽ ഏകദേശം ഏകദേശം 27,000 പേരാണ് താമസിക്കുന്നത്. ഇതിൽ 7.5 ശതമാനം പേർ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണ്.
സ്പെയിനിലെ പൊതു ഇടങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ നിരോധിക്കുന്നതിനുള്ള ആദ്യപടിയാണ് ജുമില്ലയിലെ നടപടി. സ്പെയിൻ ഇപ്പോഴും എന്നേക്കും ക്രിസ്ത്യൻ ജനതയുടെ നാടായിരിക്കും,” വോക്സ് പാർട്ടി എക്‌സിലെ ഒരു പോസ്റ്റിലൂടെ പറഞ്ഞു. സ്പാനിഷ് ഫെഡറേഷൻ ഓഫ് ഇസ്ലാമിക് റിലീജിയസ് എന്റിറ്റീസ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.















