തഞ്ചാവൂർ: സ്വാമിമല മുരുക ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി ഡിഎംകെ പ്രവർത്തകർ. സംഭവത്തിൽ ഡിഎംകെയ്‌ക്കെതിരെ ബിജെപി പരാതി നൽകി. മുരുകന്റെ ആറു പടൈ വീടുകളിൽ ഒന്നാണ് സ്വാമി മല സ്വാമിനാഥ സ്വാമി ക്ഷേത്രം. തഞ്ചാവൂർ ജില്ലയിലെ സ്വാമിമലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇവിടെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച്, ഇന്നലെ രാവിലെ ക്ഷേത്രത്തിന് മുന്നിലുള്ള ഗേറ്റിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് ഡിഎംകെ അംഗങ്ങൾ പുഷ്പാർച്ചന നടത്തുകയായിരുന്നു
സംഭവം അറിഞ്ഞ ബിജെപി ശക്തമായി പ്രതിഷേധിച്ചു. അവർ ക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണർ ഉമാദേവിയെ വിവരം അറിയിച്ചു.
ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച ചിത്രങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിലും പ്രതിഷേധ കമന്റുകൾ വ്യാപകമായി. ജനങളുടെ വ്യാപകമായ എതിർപ്പിനെ തുടർന്ന് ഡിഎംകെ പ്രവർത്തകർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കരുണാനിധിയുടെ ഫോട്ടോ നീക്കം ചെയ്തു., ക്ഷേത്ര ജീവനക്കാരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചിത്രം നീക്കിയത്. ഇതുസംബന്ധിച്ച് ബിജെപി സ്വാമിമല പോലീസിൽ പരാതി നൽകി.















