ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഒട്ടനവധി ഒഴിവുകൾ. നിലവിൽ 1,266 ഒഴിവുകളാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നാവികസേന വെബ്സൈറ്റായ indiannavy.gov.in -ൽ കയറി അപേക്ഷിക്കാം. നാവികസേനയുടെ യാർഡുകളിലും യൂണിറ്റുകളിലുമായി വിവിധ ട്രേഡുകളിലേക്കാണ് നിയമനം നടത്തുന്നത്.
ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് അപേക്ഷിക്കേണ്ടത്. നാവികസേനയുടെ പ്രസ്തുത വെബ്സൈറ്റിൽ കയറി ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. അതിൽ നിർദേശിച്ചിരിക്കുന്ന വിശദവിവരങ്ങളും കൂട്ടിച്ചേർക്കണം.
വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് സിവിലിയൻ ട്രേഡ്സ്മാൻ സ്കിൽഡ് 2025 അപേക്ഷ ലിങ്ക് തെരഞ്ഞെടുക്കുക. കൃത്യമായ വിവരങ്ങൾ സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിദ്യാഭ്യാസ യോഗ്യത. പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുക. ഫോട്ടോ, ഒപ്പ് എന്നിവയുടെ രേഖകൾ സ്കാൻ ചെയ്ത് സമർപ്പിക്കണം. 18-നും 25-നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. 19,900 മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും.















