കൊല്ലം: മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. കൊല്ലം തെക്കുംഭാഗത്താണ് ക്രൂരത അരങ്ങേറിയത്. മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ചയാണ് സംഭവം. കുട്ടിയുടെ കാലിനാണ് പൊള്ളലേറ്റത്. കുസൃതി കാണിച്ചതിന്റെ പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. അനുജനെ വിളിക്കാൻ അങ്കണവാടിയിൽ ചെന്നപ്പോൾ അവിടത്തെ ടീച്ചർമാരാണ് കുട്ടിയുടെ കാലിന് പൊള്ളലേറ്റ പാട് കണ്ടത്. തുടർന്നവർ സിഡബ്ലുസിയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയുടെ കൂടെയാണ് കുട്ടി താമസിക്കുന്നത്. രണ്ടാനച്ഛൻ വീട്ടിൽ സ്ഥിരതാമസമില്ലെന്നാണ് വിവരം.
കുട്ടിയെ സിഡബ്ലുസിയുടെ സംരക്ഷണയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് രണ്ടാനച്ഛൻ പോലീസിനോട് പറഞ്ഞത്.















