ടെൽഅവീവ്: ഗാസ പിടിച്ചെടുക്കുമെന്ന അഭ്യുഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഗാസ പിടിച്ചടക്കില്ലെന്നും, ഹമാസിൽ നിന്ന് മോചിപ്പിക്കുമെന്നും നെതന്യാഹു എക്സിലൂടെ വ്യക്തമാക്കി. പ്രദേശത്ത് സമാധമാണ് പ്രധാന ലക്ഷ്യം. ഇതിനായി സിവിലിയൻ ഭരണകൂടം സ്ഥാപിക്കാനുള്ള എല്ലാം സഹായങ്ങളും നൽകും ഇത് ബന്ദികളുടെ മോചനത്തിന് സഹായിക്കും. ഭാവിയിലെ ഭീഷണികൾ തടയുമെന്നും നെതന്യാഹു പറഞ്ഞു.
ഗാസ നഗരത്തിന്റെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭയ്‌ക്ക് പിന്നാലായാണിത്. “ഹമാസോ പലസ്തീൻ അതോറിറ്റിയോ അല്ലാത്ത ഒരു ബദൽ സിവിൽ ഭരണകൂടം സ്ഥാപിക്കൽ” എന്നിവയുൾപ്പെടെ “അഞ്ച് തത്വങ്ങൾ” മന്ത്രിസഭ അംഗീകരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. തുടർന്ന് നെതന്യാഹുവിനെതരിരെ രാജ്യത്തിനകത്തും പുറത്തും വിമർശനങ്ങൾ ഉയർന്നു. പിന്നാലെയാണ് നെതന്യാഹു ഇക്കാര്യം വിശദീകരിച്ചത്.
2023-ൽ ഹമാസ് പിടികൂടിയ 251 ബന്ദികളിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്. ഇതിൽ 27 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗാസ മുനമ്പിന്റെ 75 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ സൈന്യം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.















