തിരുവനന്തപുരം: അമ്പൂരിയില്‍ നിന്നു ഇന്നലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. വെടിയേറ്റ് വീണ പുലിയെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി രണ്ടു വാച്ചർമാരെയും നിയോഗിച്ചിരുന്നു.എന്നാൽ ഇന്ന് ഉച്ചയോടെ പുലിയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
റബര്‍ ടാപ്പിങ്ങിന് പോയ പ്രദേശവാസിയാണ് കാട്ടുവള്ളിയില്‍ കുരുങ്ങിയ നിലയില്‍ ഇന്നലെ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരും ആര്‍ആര്‍ടി സംഘവും പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. ആദ്യം മയക്കു വെടി ഏറ്റ പുലി വല ഭേദിക്കാൻശ്രമിച്ചു. തുടർന്നാണ് വീണ്ടും വെടി വെക്കേണ്ടി വന്നത്. പുലിക്ക് നാല് വയസോളം പ്രായമുണ്ട്.















