മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസിനാണ് യാത്രാമധ്യേ മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് തീപിടിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ബസിൽ യാത്രയിൽ തടസ്സങ്ങൾ വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടെതന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപ്പോഴേക്കും തീ ആളിക്കത്തി.















