തിരുവനന്തപുരം: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ച ജീവനക്കാരനെതിരെ നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സുരേഷ് കുമാറിനെതിരെയാണ് നടപടി. ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ആർടിഒ വന്ന് ഇൻക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് സുരേഷ് അനുമതി വാങ്ങാതെ പുറത്തുള്ളവർക്ക് കാണിച്ചുകൊടുത്തത്. മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന നാല് മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹമാണ് ആശുപത്രിയിൽ ക്യാന്റീൻ നടത്തുന്നയാൾക്കും ബന്ധുക്കൾക്കും സുരേഷ് കാണിച്ചുകൊടുത്തത്.
ഒരാഴ്ച ജോലിയിൽ നിന്ന് മാറിനിൽക്കാൻ ആശുപത്രി സൂപ്രണ്ട് സുരേഷിനോട് നിർദേശം നൽകി. നഴ്സിംഗ് സ്റ്റാഫ് അറിയാതെയാണ് മോർച്ചറിയുടെ താക്കോൽ സുരേഷ് എടുത്തതെന്നാണ് വിവരം.















