ഇന്ത്യയെ വെട്ടിത്തിളങ്ങുന്ന മെഴ്‌സിഡസിനോടും സ്വന്തം രാജ്യമായ പാകിസ്ഥാനെ ചവറു വണ്ടിയോടും ഉപമിച്ച സൈനിക മേധാവി അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പയിൽ പാക് വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുനീറിന്റെ ഉദാഹരണം.
ഇന്ത്യയേയും പാകിസ്ഥാനെയും താരതമ്യം ചെയ്ത് സംസാരിക്കുന്നതനിടെ അസിം മുനിറിന്റെ വായയിൽ നിന്നും അറിയാതെ യഥാർത്ഥ്യം പുറത്തുചാടുകയായിരുന്നു. പാകിസ്ഥാൻ ഇന്ത്യയെക്കാൾ ശക്തിയുണ്ടെന്ന് കാണിക്കാനായിരുന്നു ശ്രമം, പക്ഷെ പാളിപ്പോകുകയായിരുന്നു ഹൈവേയിലൂടെ വരുന്ന തിളങ്ങുന്ന മെഴ്‌സിഡസാണ് ഇന്ത്യ , പക്ഷേ നമ്മൾ ചവറു വണ്ടിയാണ്. ട്രക്ക് കാറിൽ ഇടിച്ചാൽ, ആർക്കാണ് നാശനഷ്ം? ഇങ്ങനെ പോകുന്ന അസീമിന്റെ വാക്കുകൾ.
മുനീർ എന്തിനാണ് സ്വന്തം രാജ്യത്തെ അപമാനിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിച്ചു. “ഇത് ആദ്യം വായിച്ചപ്പോൾ എനിക്ക് തമാശയാണെന്നാണ് തോന്നിയത്. പക്ഷേ ഇത് യഥാർത്ഥമാണ്. ആർമി ചീഫ് ആയി അസിം മുനീറിനെ ശരിക്കും പാകിസ്ഥാൻ അർഹിക്കുന്നു”, എന്നിങ്ങനെ പോകുന്നു പരിഹാസം. ഒപ്പം മീമുകളും കാർട്ടുണുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.















