തിരുവനന്തപുരം : ജില്ലാ ജഡ്ജിക്കെതിരെ ഗുരുതരാരോപണവുമായി സീനിയർ ക്ലർക്ക് രംഗത്ത്. കാട്ടക്കട ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ജഡ്ജി എസ് രമേഷ് കുമാറിന് എതിരെയാണ് ആരോപണം ഉയരുന്നത്.
കാട്ടാക്കട കോടതിയിലെ തീപിടുത്തത്തിൽ ജഡ്ജിക്ക് പങ്കുണ്ട് എന്നും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും ജഡ്ജിക്ക് സ്ത്രീകളോടല്ല പുരുഷന്മാരോട് ആണ് താല്പര്യം എന്നും ക്ലർക്ക്. ജഡ്ജിയുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത വരെ മാനസികമായും തൊഴിൽപരമായും ഉപദ്രവിക്കാറുണ്ട് എന്നും ക്ലർക്ക് പറയുന്നു.
ഫേസ്ബുക്ക് ലൈവിലാണ് സീനിയർ ക്ലർക്ക് ആത്മഹത്യ പ്രവണതയുള്ള വീഡിയോ പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മരണത്തിന് പൂർണ്ണ ഉത്തരവാദി ജഡ്ജി എസ് രമേഷ് കുമാറാണ് എന്നും ക്ലർക്ക് പറയുന്നുണ്ട്.















