ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ മലയാളിയായ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഓവേലി ന്യൂഹോപിൽ താമസിക്കുന്ന മണി ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. പാലക്കാട് ഷൊർണൂരിൽ സ്വദേശിയാണ്.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ന്യൂഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി പോകവേയാണ് കാട്ടാന മണിയെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് പാലക്കാട് നിന്നും ഗൂഡല്ലൂരിലേക്ക് കുടിയേറിയവരാണ് മണിയുടെ കുടുംബം. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നടപടിയുണ്ടാകാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.















