ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമാേദിയുമായി സംസാരിച്ച് യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്‌കി. ഇറക്കുമതി തീരുവ ഉയർത്തിയ യുഎസിന്റെ നിലപാടിന് പിന്നാലെയാണ് സെലൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് സെലൻസ്കി ആവശ്യപ്പെട്ടു.
നിരവധി മേഖലകളിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്ന് സെലൻസ്കി അറിയിച്ചു. ചർച്ചയിൽ റഷ്യ യുക്രെയിനിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്ക് യുദ്ധം നടത്താനുള്ള പണം കുറയ്‌ക്കുന്നതിനായാണ് എണ്ണ വ്യാപാരം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ടത്. യുക്രെയിനിലെ ജനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതിൽ നരേന്ദ്രമോദിയോട് സെലൻസ്കി നന്ദി അറിയിക്കുകയും ചെയ്തു.















