വാഷിംഗ്ടൺ: പാക് സൈനിക മേധാവി അസീം മുനീർ സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്‌ട്രത്തെ പോലെയാണെന്ന് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ മണ്ണിൽ നിന്നും ആണവ ഭീഷണി മുഴക്കിയ അസീം മുനീറിനെതിരെ നടപടിയെടുക്കാൻ ട്രംപ് ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനീറിന്റെ വാചാടോപം മുൻപ് ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും കേട്ടതിന് സമാനമാണ്. നാറ്റോയ്‌ക്ക് പുറത്തുള്ള ഒരു പ്രധാന സഖ്യകക്ഷി എന്ന പദവി പാകിസ്ഥാനിൽ നിന്നും എടുത്തുകളയണം. കൂടാതെ ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കാനുള്ള നയതന്ത്ര നടപടികൾ ഉടനടി ഉണ്ടാകണം. മുനീറിനെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിക്കണമെന്നും യുഎസ് വിസ ഇനി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആണാവായുധം കൊണ്ട് ലോകം ചാമ്പലാക്കും എന്നതടക്കമുള്ള അതീവ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും യുഎസ് ഇതുവരെ പ്രതികരിക്കാത്തിൽ ആശങ്കയുണ്ട്. “അസിം മുനീർ ആ പരാമർശങ്ങൾ നടത്തി 30 മിനിറ്റിനുള്ളിൽ യുഎസിൽ നിന്നും നാടുകടത്തണമായിരുന്നു. ടാമ്പ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി, വിമാനത്തിൽ കയറ്റി അയയ്‌ക്കണമായിരുന്നു,” റൂബിൻ പറഞ്ഞു. ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണത്തിന് യുഎസ്-ഇന്ത്യ പങ്കാളിത്തവും ഉഭയകക്ഷി പിന്തുണയും ശക്തമായത്. ഈ രീതിയിലുള്ള ഒരു വ്യതിയാനമാണ് ട്രംപിന്റെ സമീപനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു















