ന്യൂഡൽഹി: കോതമംഗലത്തെ ലൗ ജിഹാദിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. ലൗ ജിഹാദിനെ കഥ മാത്രമെന്ന് മുഖ്യമന്ത്രിക്ക് ഇനിയും വിശേഷിപ്പിക്കാൻ ആകുമേയെന്നും അമിത് മാളവ്യ ചോദിച്ചു.
കോതമംഗലത്ത് നടന്നത് സിനിമ കഥ അല്ലെന്നും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്. മുൻപ് സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്നും വെറും കെട്ടുകഥയാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
Kerala CM @pinarayivijayan once denied the existence of Love Jihad, dismissing it as fiction.
Will he now say the same to the grieving family of Sona (23) from Kothamangalam, a young Christian woman who died by suicide after her Muslim partner, Ramees, and his family pressured… pic.twitter.com/ihm1JsDRQ8
— Amit Malviya (@amitmalviya) August 12, 2025
കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്തോ സെന്നും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് വിദ്യാസമ്പന്നരായ കേരളീയ സമൂഹം വിഷയം ചർച്ച ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.















