കുവൈറ്റ് സിറ്റി: ഫഹഹീലിൽ ഗ്രാൻഡ് ഹൈപ്പറിന്റെ അതിവിശാലമായ രണ്ടാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു. ഫഹഹീൽ ബ്ലോക്ക് 11, സ്ട്രീറ്റ് 54-ൽ സ്വന്തം കെട്ടിടത്തിലാണ് ഉപഭോക്താക്കൾക്ക് ആധുനിക രീതിയിൽ നിലവാരമുള്ള ഷോപ്പിംഗിന് അനുയോജ്യമായ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നത്. മൂന്ന് നിലകളിൽ 29,000 ചതുരശ്ര അടിയിലാണ് ഹൈപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയ്‌ക്കൊപ്പം റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരിയും ചേർന്ന് ഉദ്‌ഘാടനം നിർവ്വഹിച്ചു. ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്‌സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ), അമാനുല്ല (ഡയറക്ടർ, ലാംകോ)എന്നിവർക്ക് പുറമെ മറ്റ് മുതിർന്ന മാനേജ്‍മെന്റ് ടീം അംഗങ്ങളും ഉദ്‌ഘാടന വേളയിൽ സന്നിഹിതരായിരുന്നു.
ഉന്നത ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ സൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ഗ്രാൻഡ് ഹൈപ്പർന്റെ നയങ്ങൾക്ക് അനുസൃതമായാണ് കുവൈറ്റിലെ 46 -മത് ഔട്ട്ലെറ്റ് ആയി ഫഹാഹീലിൽ രണ്ടാമത് ഒരു സ്റ്റോർ കൂടി തുറന്നിട്ടുള്ളത് .
ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പർ ഉന്നത മാനേജ്‍മെന്റിന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ചയായിഫഹഹീലിലെ പുതിയ ശാഖയും ഉപഭോക്താക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന് ഉദ്‌ഘാടനവേളയിൽ അയൂബ് കച്ചേരി എടുത്തു പറഞ്ഞു.










