എറണാകുളം: ഏറ്റവും മികച്ച വിലയിൽ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു. കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റിലും ലുലു ഡൈ്ലികളിലും ലുലു സൗഭാഗ്യോത്സവത്തിന് തുടക്കമായി. ഓണക്കാല ഷോപ്പിംഗ് മികവുറ്റതാക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ഷോപ്പിംഗിലൂടെ നേടാം. 18 കിയ സോനറ്റ് കാറുകൾ, കൈനിറയെ സ്വർണ നാണയങ്ങൾ, ടിവി, മൊബൈൽ ഫോണുകൾ, മറ്റ് നിരവധി സമ്മാനങ്ങളുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
സെപ്റ്റംബർ ഏഴ് വരെ സൗഭാഗ്യോത്സവം ഓഫർ തുടരും. ഹൈപ്പർ മാർക്കറ്റ്, കണക്ട് , ഫാഷൻ, സെലിബ്രേറ്റ് ഉൾപ്പടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വിൽപ്പനയ്‌ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ഒരുങ്ങുന്നതും. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുങ്ങുന്നു. മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ലാപ്ടോപ്പ് എന്നിവയ്‌ക്കും വിലക്കുറവാണ്. കല്യാണപുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിംഗ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാഗ്യോത്സവത്തിന്റെ ഭാഗമാണ്.















