തൃശ്ശൂർ: ശിവൻ ചേട്ടന്റെ വീട്ടിൽ അണഞ്ഞുപോയ വെളിച്ചം തിരികെ എത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ വനവാസി മേഖലയായ കാരിക്കടവ് ശിവന്റെ വീട്ടിലാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ബിൽതുകയും പലിശയും പിഴ പലിശയും ചേർന്ന് 60,000 രൂപയാണ് മന്ത്രി കെഎസ്ഇബിയിലേക്ക് അടച്ചത്.
വനവാസി മേഖലയിലെ 13 വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള വൈദ്യുതി ശിവന്റെ വീട്ടിൽ നിന്നാണ് നൽകിയത്. അന്ന് എല്ലാവരും ചേർന്ന് വൈദ്യുതി ബിൽ പങ്കിടാമെന്നായിരുന്നു ധാരണ. എന്നാൽ പലർക്കും അതിന് സാധിച്ചില്ല. ഒടുവിൽ ബിൽ അടക്കത്തതിനാൽ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു.
അതുൽ കൃഷ്ണൻ എന്ന വ്ലോഗറാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സുരേഷ് ഗോപിയുടെ പിഎ വല്യകുളങ്ങര കെഎസ്ഇബി ഓഫീസിൽ എത്തി മുഴുവൻ തുകയും അടയ്‌ക്കുകയായിരുന്നു.















