കാസർകോട്: ജില്ലയിലെ വിവിധ കോളേജുകളിൽ എബിവിപിയുടെ നേതൃത്വത്തിൽ വിഭജന ഭീകരത ദിനം ആചരിച്ചു. കാസർകോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മൊറിയൽ കോളേജ്, കാസർകോട് കേന്ദ്ര സർവ്വകലാശാല എന്നിവിടങ്ങളിലും ഭീകരത ദിനം ആചരിച്ചു . പ്ലക്കാർഡുകൾ ഉയർത്തിയും പന്തം കൊളുത്തിയും വിദ്യാർത്ഥികൾ ഒത്തുചേർന്നു.
ഇതിന്റെ പ്രസക്തി വരുന്ന തലമുറ അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് എബിവിപി ദിനം ആചരിക്കാൻ തീരുമാനിച്ചത്. ഇതൊക്കെ മൂടിവയ്‌ക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. അവർക്കെതിരെയുള്ള പ്രതിഷേധവും കൂടിയാണിതെന്ന് കാസർകോട് ഗവ. കോളേജിലെ എബിവിപി പ്രതിനിധി ശിവരൂപ് പറഞ്ഞു.
അതേസമയം വിഭജന ഭീതി ദിനാചരണത്തിന് സർവകലാശാലകളിൽ പരിപാടി നടത്തരുതെന്ന് വീണ്ടും പിണറായി സർക്കാർ ഉത്തരവിറക്കി. പരിപാടി മതസ്പർദ്ധ വളർത്തുമെന്നാണ് സർക്കാർ വാദം. എന്നാൽ പരിപാടി സംഘടിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് എബിവിപി.















