കാസര്‍കോട്: കാസർകോട് ഗവ. കോളേജിൽ വിഭജന ഭീകരതാ ദിനാചരണം നടത്തിയ എബിവിപി പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ ഗുണ്ടകൾ. ഇതേ തുടർന്ന് ഇവിടെ സംഘർഷം ഉണ്ടായി.
വിഭജനഭീകരതാ ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ചടങ്ങിലേക്ക് എസ്എഫ്ഐ അതിക്രമിച്ചു കയറി. പ്രതിഷേധത്തിന്റെ പേരിൽ എസ്എഫ്ഐ ഗുണ്ടകൾ എബിവിപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു .എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുതള്ളുമുണ്ടായി. നിലവിൽ വന്‍ പോലീസ് സംഘം കോളേജിലുണ്ട്.
ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.ഇതേ തുടർന്ന് എബിവിപി പ്രവര്‍ത്തകര്‍ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞിരുന്നു.















