കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയി സെന്ററിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ വിഭജന ദിനാചരണം അലങ്കോലപ്പെടുത്താൻ എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകരുടെ ശ്രമം.
പ്രതിഷേധം അവഗണിച്ചും സഘാടകർ വിഭജന ദിനാചരണം ആചരിച്ചു. സിൻഡിക്കേറ്റ് അംഗം എ കെ അനുരാജിന്റെ നേതൃത്വത്തിലായിരുന്നു വിഭജന ദിനാചരണം. പ്രതിഷേധിച്ച എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിപാടി സംഘടിപ്പിക്കാൻ നിശ്ചയിച്ച സ്ഥലത്തായിരുന്നു എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം.
സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. പരിപാടി സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്നായിരുന്നു അറിയിപ്പ്. അതേസമയം ഓഗസ്റ്റ് പതിനാലിന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് രണ്ട് ദിവസം മുന്‍പ് കത്ത് നല്‍കിയിരുന്നു.















