ലക്നൗ: ഗതാഗതനിയമം ലംഘിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും സംസ്ഥാന ഫിഷറീസ് മന്ത്രിയുമാണ് സഞ്ജയ് നിഷാദിന്റെ കാർ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിയുടെ എസ് യുവിയാണ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലത്ത് വാഹനം നിർത്തിയിട്ടതിലാണ് നടപടി. നിയമസഭയുടെ പരിസരത്ത് വച്ചാണ് സംഭവം.
നിയമം ലംഘിച്ച് വാഹനം നിർത്തിയിട്ടതോടെ സ്ഥലത്ത് വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഗതാഗത കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പൊലീസ് ക്രെയിൻ ഉപയോഗിച്ച് വാഹനം സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. വാഹനം ക്രെയിനിൽ കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.















