തിരുവനന്തപുരം : തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് മറുപടിയുമായി കെ . സുരേന്ദ്രൻ.
സ്വന്തം ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഇട്ട പോസ്റ്റിലാണ് അദ്ദേഹം മറുപടി പറഞ്ഞത്.
“പന്നികളുമായി ഒരിക്കലും ഗുസ്തി പിടിക്കരുത്. ദേഹത്ത് ചെളി പുരളും. പക്ഷേ പന്നികള്‍ അത് ആസ്വദിക്കും, ആപ്തവാക്യം”. എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം തൃശൂരിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ചത്.















