തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ കേസ്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അയിരൂർ പൊലീസാണ് കേസെടുത്തത്. പ്രവാസിയും വർക്കലയിൽ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് സ്വദേശിയാണ് പ്രതി.
വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരി അടങ്ങിയ ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷമാണ് പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ പകർത്തിയ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി കേസ് കൊടുത്തതിന് പിന്നാലെ യുവതിക്കും അഭിഭാഷകനുമെതിരെ പ്രതി പരാതിയുമായി രംഗത്തെത്തിയിരുന്നു. പണം തട്ടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്തത്. എന്നാൽ ഷിബു നൽകിയ പരാതി വ്യാജമാണെന്നാണ് വിവരം.















