കോഴിക്കോട് : രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ കോഴിക്കോട് ജില്ല . ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശേരി സ്വദേശിയായ യുവാവിനുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
രോഗ ലക്ഷണങ്ങളോടെയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി.
അതേസമയം താമരശേരിയിൽ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. കുട്ടി പഠിച്ചിരുന്ന കോരങ്ങാട് LP സ്കൂളിൽ ആരോഗ്യ വകുപ്പ് ഇന്ന് ബോധവൽക്കരണ ക്ലാസ് നടത്തും. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ക്ലാസ് .














