പാലക്കാട്: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയയാണ് മരിച്ചത്.
കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളാണ് കുട്ടി കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്.
പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് മിസ്രിയ അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞപ്പോൾ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് ആദ്യ വിവരം. എന്നാൽ വീണപ്പോൾ തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.















