തിരുവനന്തപുരം: പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ മോഷണം. 4 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. കഫ്റ്റീരിയയ്‌ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് പിന്‍വശത്തെ ഓഫിസ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്.
പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് ട്രഷറിയില്‍ അടയ്‌ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.
മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ഡിപ്പാര്‍ട്‌മെന്റുമായി ബന്ധമുള്ളവരോ അടുത്തിടെ പുറത്തിറങ്ങിയവരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. കഫ്റ്റീരിയയുടെ പിന്‍വാതില്‍ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. ഇവിടുത്തെ CCTV-കള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിവരം.തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്.















