തിരുവണ്ണാമലൈ: പാർട്ടി ഏതായാലും തമിഴ്‌നാട് എംപിമാർ സി.പി. രാധാകൃഷ്ണനെ പിന്തുണയ്‌ക്കണമെന്ന് മുൻ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. തിരുവണ്ണാമലയിലെ അണ്ണാമലയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരെ കാണുകയായിരുന്നു എഐഎഡിഎംകെ ജനറൽ സെക്രട്ടറി ഇപിഎസ്.
തുടർന്നാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സി.പി. രാധാകൃഷ്ണനെ പിന്തുണയ്‌ക്കണമെന്ന് തമിഴ്‌നാട് എംപിമാരോട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ രാധാകൃഷ്ണൻ വിജയം ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
” മഹാരാഷ്‌ട്ര ഗവർണർ സി.പി. രാധാകൃഷ്ണന് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചു.രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ളയാളായതിനാൽ, ഇത് സംസ്ഥാനത്തിന് നല്ലൊരു അവസരമാണ്, പാർട്ടി പരിഗണിക്കാതെ തമിഴ്‌നാട്ടിലെ എല്ലാ പാർട്ടി എംപിമാരും സി.പി. രാധാകൃഷ്ണനെ പിന്തുണച്ച് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”ഇ പി എസ് പറഞ്ഞു.















