കൊച്ചി: നാലരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 53 കാരൻ അറസ്റ്റിൽ. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മൊബൈൽ ഫോൺ തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയാണ് അതിക്രമം. എറണാകുളം മരടിൽ ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം.
മൊബൈലിൽ വീഡിയോ കാണിച്ച് കൊടുത്താണ് പ്രതി കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയുടെ വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ ടെറസിലുണ്ടായിരുന്നവരാണ് സംഭവം കണ്ടത്. ഉടൻ തന്നെ അവർ പ്രദേശവാസികളെ കൂടി വിവരം അറിയിച്ച് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.















