പാലക്കാട്: സൗഹൃദം നിരസിച്ചതിന് 17കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബേറ്. പാലക്കാട് കുത്തന്നൂരിലുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. പെട്രോൾ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ പാലക്കാട് കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പഠിച്ചത്. പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഇവർ ലഹരിക്കടിമയാണെന്നും കുഴൽമന്ദം പൊലീസ് വ്യക്തമാക്കി.















