ശ്രീശക്തി ശാന്താനന്ദ മഹർഷി ചേങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിന്റെ പുതിയ അദ്ധ്യക്ഷൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശ്രീശക്തി ശാന്താനന്ദ മഹർഷി ചേങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിന്റെ പുതിയ അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2025, 06:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിന്റെയും ശ്രീരാമദാസ മിഷൻ സ്ഥാപനങ്ങളുടെയും പുതിയ അദ്ധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹർഷിയെ പ്രഖ്യാപിച്ചു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മഹാസമാധിയെ തുടന്നാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞടുത്തത്.

2025 ആഗസ്റ്റ് 18ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കില്‍ വീരണകാവ് വില്ലേജില്‍ കാര്‍ത്തികപ്പറമ്പ് വീട്ടില്‍ പരേതനായ കെ.സുകുമാരന്‍ നായരുടെയും എന്‍.എസ്.ലളിതമ്മയുടെയും മകനായി 1961 ജൂണ്‍ 25ന് മഹര്‍ഷി ജനിച്ചത്. എം.ജി കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1973 ല്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി ആദ്യമായി കാണുന്നത്. 1975-ല്‍ ശ്രീരാമദാസ ആശ്രമത്തിലെത്തി. 1977 മുതല്‍ 1980 വരെ യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലഘട്ടത്തില്‍ ജഗദ്ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്പയേഴ്‌സ് (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ഇന്ത്യന്‍ റിലീജിയന്‍ ആന്‍ഡ് എപ്പിക് സ്റ്റഡീസ്) എന്ന സംഘടന രൂപീകരിച്ച് അതിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985 മുതല്‍ വൈ.എം.എച്ച്.എ എന്ന സംഘടയുടെ ജനറല്‍ സെക്രട്ടറിയായി സംസ്ഥാന വ്യാപകമായ പ്രവര്‍ത്തനം കാഴ്ചവച്ചു. 1992 മുതല്‍ ശ്രീരാമദാസമിഷന്റെ ജനറല്‍ സെക്രട്ടറി. 1995 മുതല്‍ പുണ്യഭൂമിയുടെ സംസ്ഥാന ഓര്‍ഗനൈസറായി കേരളത്തിലുടനീളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2001 – 2002 കാലഘട്ടത്തില്‍ പുണ്യഭൂമി അന്തര്‍ദ്ദേശീയ സനാതന ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 2002-ല്‍ കര്‍ണാടകയില്‍ ശ്രീരാമദാസമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൈസൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2003 ആധ്യാത്മികസാധനയില്‍ പൂര്‍ണ്ണസമയം വിനിയോഗിച്ചുകൊണ്ട് ഭാരതമെമ്പാടും പര്യടനം നടത്തി. ജഗദ്ഗുരുവിന്റെ ആശയ സാക്ഷാത്കാരത്തിനായി കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ചുമതയേറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 2006 നവംബറില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടത്തി.

ഉജ്ജ്വല വാഗ്മിയായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി 2007 ല്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2008 ല്‍ സമ്പൂര്‍ണ യോഗയുടെ എസ്എസ്എസ് സ്‌കൂളും 2010 ല്‍ ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ശ്രീ ധര്‍മ്മശാസ്താഗിരി അയ്യപ്പ സ്വാമി ക്ഷേത്രം ഏറ്റെടുത്തു. ബെംഗളൂരുവില്‍ ശ്രീ വാല്‍മീകി വര്‍ണ്ണാശ്രമം (ബ്രഹ്മചാരികള്‍ക്കും വാനപ്രസ്ഥികള്‍ക്കും വേണ്ടി) സ്ഥാപിച്ചു. 2014-ല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തനത് ആചാരമായ ‘പൊങ്കാല’ ആരംഭിച്ചത് മാതൃസംഘടനയുടെ ട്രസ്റ്റി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മുംബൈ, രാമഗിരി, ട്രസ്റ്റി-ശ്രീരാമദാസ ട്രസ്റ്റ്, കൊല്ലൂര്‍, ഉഡുപ്പി ജില്ല. അഖില്‍ ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി, മന്വന്തര ന്യൂട്രാക്യുട്ടിക്കല്‍സിന്റെ സ്ഥാപകന്‍, സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍, യുഎസ്എ, ഭാരതം സ്ഥാപകന്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചു വരുന്നു.

ശ്രീരാമസന്ദേശം വിളംബരം ചെയ്തുകൊണ്ട് 2015 മുതല്‍ 2017 വരെ കര്‍ണാടയില്‍ സംസ്ഥാനവ്യാപകമായി ശ്രീരാമനവമി രഥയാത്ര സംഘടിപ്പിച്ചു. അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനുള്ള അനുവാദം പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിക്കുക എന്ന സങ്കല്‍പ്പത്തില്‍ അദ്ദേഹം 2018 അയോധ്യ മുതല്‍ രാമേശ്വരത്തേക്കും 2019 ല്‍ രാമേശ്വരം മുതല്‍ അയോധ്യവരെ രാമരാജ്യ രഥയാത്ര നടത്തി. 14 മാസത്തെ രാമന്റെ വനവാസകാലഘട്ടമെന്ന സങ്കല്‍പ്പത്തില്‍ രഥയാത്ര അയോധ്യയിലെത്തി ശ്രീരാമപട്ടാഭിഷേകം നടത്തുകയും ചെയ്തു. 2022-ല്‍ 60 ദിവസം നീണ്ടുനിന്ന ശ്രീരാമന്റെ ദിഗ്‌വിജയ യാത്ര-അശ്വമേധം എന്ന വിശേഷണവുമായി അയോധ്യയില്‍ നിന്നും നേപ്പാളിലേക്കും തുടര്‍ന്ന് കാശ്മീരിലേക്കും അവിടെ നിന്നും കന്യാകുമാരി തുടര്‍ന്ന് ബംഗാളിലേക്കും കാശിയിലേക്കും മടങ്ങി അയോധ്യയിലേക്കും രാമരാജ്യ രഥയാത്ര നടത്തി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയ്‌ക്ക് വിശ്വഹിന്ദു പരിഷത്തിന്റെയും ഇതര സന്യാസി ശ്രേഷഠന്‍മാരുടെയും പരിപൂര്‍ണമായ സഹകരണം ലഭിച്ചിരുന്നു. യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. ഇന്ത്യയുടെ പേര് രേഖാമൂലം ഭാരതം എന്നാക്കുക, രാമായണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിവ രാമരാജ്യ രഥയാത്രാ സങ്കല്‍പ്പത്തില്‍ ഉള്‍പ്പെടുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ സമാജത്തിനുവേണ്ടി മുന്നോട്ടുവച്ച എല്ലാ കര്‍മ്മപദ്ധതികളും നടപ്പിലാക്കുവാനായി ഐക്യത്തോടെ എല്ലാവരും മുന്നോട്ടുവരണമെന്ന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അഭ്യര്‍ത്ഥിച്ചു.

Tags: FEATURED2Sree Rama Dasa MissionSreesakthi Saanthananda MaharshiJagathguru Swami Sathyananda Saraswathi
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies