കുവൈറ്റ് സിറ്റി: അനധികൃതമായി നിർമ്മിച്ച വിഷമദ്യം (മെഥനോൾ കലർന്ന മദ്യം) കഴിച്ച് ആശുപത്രിയിലായ വിദേശികളെ സുഖം പ്രാപിച്ചാൽ നേരിട്ട് നാടുകടത്താനുള്ള നടപടികൾ കുവൈറ്റ് അധികൃതർ ആരംഭിച്ചു.
മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ, ചികിത്സയിലായിരുന്ന പ്രവാസികളെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ആരോഗ്യ–സുരക്ഷാ വിഭാഗങ്ങൾ വ്യക്തമാക്കി. വിഷമദ്യം വിതരണം ചെയ്ത സംഘത്തെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള കർശനമായ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അപകടകാരിയായ മെഥനോൾ കലർന്ന മദ്യം ഏഷ്യൻ പ്രവാസികളെയാണ് പ്രധാനമായും ബാധിച്ചത്.
കുവൈത്തിൽ മദ്യം നിയമപരമായി നിരോധിതമായതിനാൽ, രഹസ്യമായി പ്രവർത്തിക്കുന്ന ചില സംഘം വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പ്രവാസികളുടെ ജീവിതത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.










