കൊച്ചി: രൂക്ഷ ഗന്ധം കാരണം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്.
കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെ കനത്ത ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അത്യാവശ്യമുള്ള കേസുകൾ പരിഗണിച്ചശേഷം കോടതി നടപടികൾ നിർത്തിവെച്ചു. തുടർന്ന് കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.
കോടതി ഹാൾ വൃത്തിയാക്കിയശേഷമാണ് വീണ്ടും കേസുകൾ പരിഗണിക്കുക. ഹൈക്കോടതിയിൽ നേരത്തെ തന്നെ മരപ്പട്ടി ശല്യം ഉണ്ട്.
ഒടുവിൽ മരപ്പട്ടിയെ കണ്ടെത്തി.















